ദേശീയം

ഫോട്ടോയാണ് മുഖ്യം!; സമ്മാനദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ബംഗാള്‍ ഗവര്‍ണര്‍ അപമാനിച്ചെന്നു പരാതി. ട്രോഫി നല്‍കിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ കൈകൊണ്ട് തള്ളുന്ന വിഡിയോ പുറത്തുവന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയെ ഗണേശന്‍ അപമാനിച്ചതായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആരോപിച്ചു.

ബെംഗളൂരു താരമായ ശിവശക്തി നാരായണനെ സമ്മാനദാനത്തിനിടെ അതിഥികളില്‍ ഒരാള്‍ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനാണ് അതിഥികള്‍ ഫുട്‌ബോള്‍ താരങ്ങളെ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകര്‍ ചോദിക്കുന്നു.

മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോല്‍പിച്ചാണ് ബെംഗളൂരു എഫ്‌സി ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. ഡ്യൂറന്‍ഡ് കപ്പിന്റെ 131ാം എഡിഷന്‍ ഫൈനലില്‍ ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു