ദേശീയം

ഉടമയുടെ വേര്‍പാട് താങ്ങാനായില്ല, ശ്മശാനത്തിലേക്ക് ഓടിയെത്തി; കണ്ണുകളെ ഈറനണിയിച്ച് കാള- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:ഉടമകളുടെ വേര്‍പാട് താങ്ങാനാവാതെ അവരെ അടക്കിയ കുഴിമാടത്തിനരികില്‍ കാവല്‍ നില്‍ക്കുന്ന നായകളുടെയും പൂച്ചകളുടെയുമൊക്കെ വാര്‍ത്തകള്‍ മുന്‍പ് പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഉടമയെ സംസ്‌ക്കരിക്കാനെത്തിയ ശ്മശാനത്തിലേക്ക് ഓടിയെത്തിയ കാളയുടെ ദൃശ്യമാണിത്. 

ജാര്‍ഖണ്ഡിലെ ഹസരിയാബാഗിലാണ് സംഭവം നടന്നത്. പാപ്രോ ഗ്രാമത്തിലെ കാലി വളര്‍ത്തുകാരനായ മേവാലാല്‍ താക്കൂര്‍ ആണ് മരിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തില്‍ ശ്മശാനത്തില്‍ മേവാലാലിന്റെ മരണാനന്തര കര്‍മങ്ങള്‍ പുരോഗമിക്കുന്നതിനിടയിലേക്കാണ് കാള ഓടിയെത്തിയത്. 

കൂടി നിന്നവര്‍ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കാള മാറാന്‍ തയായാറില്ല. യജമാനന്റെ അരികിലേക്ക് ഓടിയെത്തിയ കാളയെ തടയേണ്ടന്ന് അവിടെയുണ്ടായിരുന്ന മുതിര്‍ന്നവര്‍ പറഞ്ഞതോടെ എല്ലാവരും പിന്‍മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ