ദേശീയം

കനത്ത മഴ; 107 കാറുകള്‍ വെള്ളത്തില്‍ മുങ്ങി; ആറ് കോടിയുടെ നഷ്ടം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ഫിറോസാബാദിലെ മോഥ ആശ്രമത്തില്‍ പാര്‍ക്ക് ചെയ്ത 107 കാറുകള്‍ വെള്ളം കയറി നശിച്ചു. മൊത്തം ആറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

വെള്ളം കയറിയ സ്ഥലത്തുനിന്ന് വാഹനം പുറത്തെടുക്കാന്‍ ജില്ലാ ഭരണകൂടം സഹായിച്ചില്ലെന്നും ഉടമകള്‍ പറയുന്നു. പിന്നീട് സ്വന്തം ചെലവിലാണ് വാഹനങ്ങള്‍ മാറ്റിയതെന്നും ഇവര്‍ പറയുന്നു. 

സ്ഥലത്ത് ഇപ്പോഴും മൂന്ന് അടിയോളം ഉയരത്തില്‍ വെള്ളമുണ്ടെന്നും നിരവധി ഓട്ടോകള്‍ കുടുങ്ങി കിടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ബുദ്ധ ആശ്രമം ജാതവ്പുരി, സുഹാഗ് നഗര്‍, ന്യൂ ആദി റസൂല്‍പൂര്‍ രാംഗഡ്, ഷിക്കോഹാബാദ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്

സംസ്ഥാനത്ത് ഫിറോസാബാദിലെ ജനങ്ങളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിരവധി വീടുകളില്‍ വെള്ളം കയറി. പലരും വീട്ടിലെ മേല്‍ക്കൂരകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടി. നഗരത്തിലെ എട്ട് ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് വിവരം. ആശുപത്രികളിലും കടകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. 

ഫിറോസാബാദിലെ രണ്ട് പേര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് മരിച്ചു. ഷിക്കോഹാബാദില്‍ ഒരു വീട് തകര്‍ന്നു, അതില്‍ 6 വയസ്സുള്ള കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍