ദേശീയം

അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് മുകുള്‍ റോത്തഗി പിന്മാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പിന്മാറി. ഒക്ടോബര്‍ ഒന്നിന് വീണ്ടും അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുക്കാനിരിക്കേയാണ്  പിന്മാറ്റം.തീരുമാനം കേന്ദ്രസര്‍ക്കാരിനെ മുകുള്‍ റോത്തഗി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഈ മാസം 30ന് വിരമിക്കും. പദവിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതോടെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് വീണ്ടും മുകുള്‍ റോത്തഗിയുടെ പേര് ഉയര്‍ന്നുവന്നത്.

മുമ്പ് 2014- 2017 കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2017-ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്. മൂന്നാം തവണയാണ് കെ കെ വേണുഗോപാലിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയത്. മൂന്നാം തവണ മൂന്ന് മാസം കൂടിയാണ് നീട്ടി നല്‍കിയത്. എന്നാല്‍ ഇനി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതോടെയാണ് മുകുള്‍ റോത്തഗിയെ വീണ്ടും എജിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?