ദേശീയം

പാമ്പിനെ കഴുത്തിലിട്ട് 'ഇന്‍സ്റ്റാഗ്രാം റീല്‍'; സന്യാസി കടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സന്യാസി പാമ്പു കടിയേറ്റ് മരിച്ചു. കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍ മെയ്‌ക്കേഴ്‌സിനൊപ്പം വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് സന്യാസിക്ക് പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉന്നാവോ ജില്ലയിലാണ് സംഭവം. പാമ്പ് കടിയേറ്റ് എന്ന് തിരിച്ചറിഞ്ഞ സന്യാസി ഒച്ചവെച്ച് ബഹളം കൂട്ടി. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കേയാണ് അന്ത്യം. 

55കാരനായ ബജ്‌രംഗി സാധുവാണ് മരിച്ചത്. സുബേദാറിന്റെ കടയില്‍ കണ്ടെത്തിയ കറുത്ത നിറത്തിലുള്ള പാമ്പാണ് സന്യാസിയെ കടിച്ചത്. സുബേദാര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ, സന്യാസി ഇടപെട്ടു. തുടര്‍ന്ന് പാമ്പിനെ സന്യാസി പെട്ടിയിലാക്കി.

ഇത് കണ്ട ചിലര്‍ക്ക് ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാന്‍ ആഗ്രഹം തോന്നി. ഇവരുടെ ആഗ്രഹം അനുസരിച്ച് പെട്ടിയില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്