ദേശീയം

അര്‍ധ ജീവപര്യന്തമെന്നാല്‍ പത്തു വര്‍ഷം തടവ്; വ്യക്തത വരുത്തി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവിന്റെ പകുതിയെന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷയാണെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ഇക്കാര്യത്തിലെ നിര്‍വചനം പോക്‌സോ നിയമത്തിലും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പോക്‌സോ കേസില്‍ അര്‍ധ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷാ കാലാവധി സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് രജിസ്ട്രിയോട് ആരാഞ്ഞ വിശദീകരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. 

പോക്‌സോ നിയമത്തില്‍ ജീവപര്യന്തത്തിനു നിര്‍വചനം നല്‍കിയിട്ടില്ല. എന്നാല്‍ നിര്‍വചനം നല്‍കാത്ത വാക്കുകളുടെ വിശദീകരണം ഐപിസി, ജുവനൈല്‍ ജസ്റ്റിസ് നിയമം, ഐടി നിയമം എന്നിവയില്‍നിന്നെടുക്കണമെന്ന് നിയമത്തിലെ 2 (2) വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവെന്നാല്‍ ഇരുപതു വര്‍ഷമായി നിജപ്പെടുത്താമെന്ന് ഐപിസി 57-ാം വകുപ്പില്‍ പറയുന്നുണ്ട്. ഇത് പോക്‌സോ നിയമത്തിലും ബാധകമാണെന്ന് കോടതി അറിയിച്ചു.

നിയമത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കെ ജയില്‍ സൂപ്രണ്ട് ഇതില്‍ വ്യക്തത തേടേണ്ട കാര്യം തന്നെയില്ലെന്ന് അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു