ദേശീയം

രാഹുല്‍ഗാന്ധിയുടെ വ്യാജ വീഡിയോ: സംവിധായകനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സിനിമാ സംവിധായകനെതിരെ കോണ്‍ഗ്രസിന്റെ പരാതി. ബോളിവുഡ് സംവിധായകന്‍ അശോക് പണ്ഡിറ്റിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. 

ഒരു ക്ഷേത്രത്തിലെ ചടങ്ങിനിടെ രാഹുല്‍ഗാന്ധി ആരതി ഉഴിയാന്‍ വിസമ്മതിച്ചെന്ന വ്യാജ വീഡിയോയാണ് അശോക് പണ്ഡിറ്റ് സമൂഹമാധ്യമത്തിലിട്ടത്. പൂണൂല്‍ധാരിയായ രാഹുല്‍ ആരതി ഉഴിയാന്‍ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 

സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ, അശോക് പണ്ഡിറ്റ് ഇത് ഡിലീറ്റ് ചെയ്തിരുന്നു. 2017 ല്‍ രാജസ്ഥാനില്‍ നടന്ന ചടങ്ങ് മോര്‍ഫ് ചെയ്തതാണ് ഈ വീഡിയോയെന്ന് കോണ്‍ഗ്രസ് പറയുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'