ദേശീയം

കൂട്ടത്തോടെ പിന്തുടര്‍ന്ന് തെരുവുനായ്ക്കള്‍, സ്‌കൂട്ടറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമം; കാറിന്റെ പിന്നില്‍ ഇടിച്ച് കുട്ടി അടക്കം തെറിച്ചുവീണു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗത്തില്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കുട്ടി അടക്കം മൂന്ന് പേര്‍ തെറിച്ചുവീണു. സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പുറമേ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയുമാണ് സ്‌കൂട്ടറില്‍ നിന്ന് വീണത്.

ബെര്‍ഹാംപൂര്‍ നഗരത്തിലെ ഗാന്ധിനഗറിലാണ് സംഭവം. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ സ്‌കൂട്ടര്‍ പിന്തുടരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തെരുവുനായ്ക്കളെ കണ്ട് ഭയന്ന് സ്‌കൂട്ടറിന്റെ വേഗം കൂട്ടിയതാണ് അപകടകാരണം.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗം കൂട്ടിയതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുട്ടി അടക്കം മൂവരും തെറിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസ് കഴിഞ്ഞ് കുട്ടിയെയും കൊണ്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. മൂവരും തെറിച്ചുവീണെങ്കിലും ആര്‍ക്കും കാര്യമായി പരിക്കില്ല. അപകടത്തിന് പിന്നാലെ തെരുവുനായ്ക്കള്‍ ഭയന്ന് തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു