ദേശീയം

വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ചു; നവവരനും ജ്യേഷ്ഠനും മരിച്ചു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു.  നാലുപേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഹോം തീയറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു.  റായ്പൂരില്‍ നിന്ന് 200കിലോ മീറ്റര്‍ അകലെ ഛത്തീസ്ഗഡ്- മധ്യപ്രദേശ് അതിര്‍ത്തിയായ ഈ സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം ഏറെ ഉള്ള സ്ഥലമാണ്. 

ഏപ്രില്‍ ഒന്നിനായിരുന്നു 22കാരനായ ഹെമേന്ദ്ര മെരാവിയുടെ വിവാഹം. തിങ്കളാഴ്ച വിവാഹസമ്മാനമായി ലഭിച്ച സാധനങ്ങള്‍ പൊളിച്ചുനോക്കുകയായിരുന്നു കുടുംബം. സമ്മാനമായി ലഭിച്ച ഹോംതിയറ്റര്‍ സിസ്റ്റം ഓണാക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് കബീര്‍ധാം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു. ഹെമേന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

സഹോദരന്‍ രാജകുമാര്‍ (30) ഒന്നരവയസുകാരന്‍ ഉള്‍പ്പടെ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് രാജ്കുമാര്‍ മരിച്ചത്. സ്‌ഫോടനവിവരം അറിഞ്ഞ ഉടനെ ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്