ദേശീയം

യാത്രക്കാരന്‍ മോശമായി പെരുമാറി, ജീവനക്കാരെ മര്‍ദ്ദിച്ചു; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരന്‍ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് നടപടി. അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പൊലീസിന് കൈമാറിയിട്ടുണ്ട്. 

വിമാനം പുറപ്പെട്ടതിന് ശേഷം ഒരു യാത്രക്കാരന്‍ വിമാനജീവനക്കാരോട് തട്ടിക്കയറുകയും പിന്നീട് ഇതു തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. യാത്രക്കാരന്‍ രണ്ട് വിമാനജീവനക്കാരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. തര്‍ക്കം രൂക്ഷമായതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാവിലെ 6.25 നാണ് ബോയിങ് 787 വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നത്. ഇതിനു പിന്നാലെ തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതേത്തുടർന്ന്  രാവിലെ 9.36 ഓടെ വിമാനം തിരിച്ചിറക്കുകയും ചെയ്തു. 

വിമാനം തിരിച്ചിറക്കി യാത്രക്കാരനെതിരെ പൊലീസിന് പരാതിയും നല്‍കി.  സംഭവത്തില്‍   എയർപോർട്ട്  പൊലീസ് കേസെടുത്തതായി എയര്‍ ഇന്ത്യ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ