ദേശീയം

ക്യൂവില്‍ പിന്നില്‍ നിന്ന് തള്ളി, അഞ്ചുവയസുകാരി തിളച്ച പരിപ്പുകറിയില്‍ വീണു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ, തിളച്ച പരിപ്പുകറിയില്‍ വീണ് അഞ്ചുവയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വേഗം കിട്ടാന്‍ ഉണ്ടായ തള്ളലില്‍ മുന്നില്‍ ഉണ്ടായിരുന്ന കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന്് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദേഹത്ത് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉച്ചഭക്ഷണം കുട്ടികള്‍ ഇരിക്കുന്ന സീറ്റില്‍ എത്തിച്ച് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ.  സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു