ദേശീയം

കോവിഡ് ബാധിച്ച് 'മരിച്ച' യുവാവ് 2 വർഷത്തിന് ശേഷം വീട്ടിൽ‌ തിരിച്ചെത്തി; ഞെട്ടിത്തരിച്ച് കുടുംബം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പൽ: കോവിഡ് ബാധിച്ച് മരിച്ച യുവാവ് രണ്ട് വർഷത്തിന് ശേഷം മടങ്ങിയെത്തി. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. 35 കാരനായ കമലേഷ് പതിദർ ആണ് രണ്ട് വർഷത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയത്. 2021ലാണ് കോവിഡ് ബാധിച്ച് കമലേഷ് ​ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുന്നത്.

എന്നാൽ ചികിത്സക്കിടെ കമലേഷ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്നും നൽകിയ മൃതദേഹം കമലേഷിന്റെതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ചു. അന്ത്യ ചർമ്മങ്ങളും നടത്തി. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം ശനിയാഴ്ചയാണ് കരോദ്കലയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ പുലർച്ചെ ആറ് മണിയോടെ കമലേഷ് തിരിച്ചെത്തിയത്.

കമലേഷിനെ കണ്ട ബന്ധുക്കൾ ആകെ പരിഭ്രാന്തരായി. കമലേഷ് ജീവനോടെ ഉണ്ടെങ്കിൽ തങ്ങൾ സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന് സംശയം ബന്ധുക്കൾ പ്രകടിപ്പിച്ചു. അതേസമയം ഈ രണ്ട് വർഷം കമലേഷ് എവിടെയായിരുന്നു എന്നതിലും വ്യക്തതയില്ല. കമലേഷിനെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി