ദേശീയം

'അഴകിന്റെ റാണി', മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ സുന്ദരി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് മിസ് ഇന്ത്യ റണ്ണറപ്പ്. ഡൽഹിയില്‍ നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൗന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുന്ദരികളെ പരാജയപ്പെടുത്തികൊണ്ടാണ് നന്ദിനിയുടെ നേട്ടം. 

രാജസ്ഥാന്‍ കോട്ട സ്വദേശിനിയാണ് 19 കാരിയായ നന്ദിനി ​ഗുപ്‌ത. ബിസിനസ് മനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട് നന്ദിനി. ജീവിതത്തിൽ രത്തൻ ടാറ്റയും ഫാഷൻ പ്രചോദനം പ്രിയങ്ക ചോപ്രയുമാണെന്ന് നന്ദിനി പറയുന്നു. മനുഷ്യരുടെ നന്മയ്‌ക്ക് വേണ്ടി അനേകം സംഭാവനകൾ ചെയ്‌ത, സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചാരിറ്റിക്ക് നൽകിയ രത്തൻ ടാറ്റ തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നന്ദിനി ഒരു അഭിമുഖത്തിൽ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ വേൾഡിന്‍റെ  59-ാം പതിപ്പിലെ ചടങ്ങിൽ മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ എന്നവരായിരുന്നു അവതാരകരായി എത്തിയത്. കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവരും നൃത്ത പരിപാടികളും മിസ് ഇന്ത്യ വേദിയിൽ കരങ്ങേറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം