ദേശീയം

'തല ഉരുണ്ട് അഗ്നി വിഴുങ്ങണം', ബലി നല്‍കാന്‍ 'ഗില്ലറ്റിന്‍' ഉപയോഗിച്ച് ശിരസ് വെട്ടിമാറ്റി; ദമ്പതികള്‍ മരിച്ചനിലയില്‍, നടുക്കം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഗില്ലറ്റിന്‍ പോലെയുള്ള ബ്ലേഡ് ഉപയോഗിച്ച് തല വെട്ടിമാറ്റി ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബലി നല്‍കുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണ് എന്നാണ് പൊലീസ് കരുതുന്നത്. ശിരസ് ഛേദിക്കാനുള്ള യന്ത്രം ഇവര്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാജ്‌കോട്ടിലാണ് നാടിനെ നടുക്കിയ സംഭവം. 38 വയസുള്ള ഹേമുഭായ്, ഭാര്യ ഹന്‍സ ബെന്‍ (35) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലെ കുടിലിലിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് തന്നെ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കുടിലില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലാണ് ബലി നല്‍കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 

വെട്ടി മാറ്റുന്ന തല ഉരുണ്ട് തീയിലേക്ക് പോകുന്ന തരത്തിലാണ് ഇവര്‍ ആത്മഹത്യ ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം അഗ്നികുണ്ഠമാണ് തയ്യാറാക്കിയത്. കയറില്‍ കെട്ടിയനിലയിലായിരുന്നു ഗില്ലറ്റിന്‍ പോലെ തോന്നിപ്പിക്കുന്ന മെഷീന്‍. കയര്‍ വിടുമ്പോള്‍ തന്നെ മെഷീനിലെ ബ്ലേഡ് തല വെട്ടിമാറ്റുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. 

ശനിയാഴ്ച രാത്രിയ്ക്കും ഞായറാഴ്ച ഉച്ചയ്ക്കും ഇടയിലാണ് 'ബലി നല്‍കല്‍' ചടങ്ങ് നടത്തിയത്. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാദിവസവും പ്രാര്‍ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. മക്കളെയും മാതാപിതാക്കളെയും നോക്കണമെന്നും ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായും പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും