ദേശീയം

മഴ മറയാക്കി ആക്രമണം; സ്ഥിതി​ വിലയിരുത്തി രാജ്നാഥ് സിങ്, വ്യാപക തിരച്ചിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടതിൽ സ്ഥിതി​ഗതികൾ വിലയിരുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രിയോട് സാഹചര്യങ്ങൾ വിശദീകരിച്ചു. 

ആക്രമണത്തിന് പിന്നാലെ, മേഖലയിൽ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നു പോകുന്ന ഹൈാവേയിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മോശം കാലാവസ്ഥ മുതലാക്കിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

ഭീകരരുടെ ​ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രക്കിൽ മിന്നലേറ്റാണ് തീപിടിച്ചത് എന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി