ദേശീയം

ഡൽഹിയിൽ 25കാരിയായ ലിവ് ഇൻ പാർട്ണറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്തിനെ വിളിച്ചുവരുത്തി മൃതദേഹം ബൈക്കിൽ കൊണ്ടുപോയി; 12 കിലോമീറ്റർ അകലെ തള്ളി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി:  ഡൽഹിയിൽ 25കാ‌രിയായ ലിവ് ഇൻ പാർട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന് 12 കിലോമീറ്റർ അകലെ തള്ളി. മൃതദേഹത്തിൽ മുറിവേറ്റ പാടുകളൊന്നുമില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.

രോഹിനയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പങ്കാളിയായ വിനിതീനൊപ്പം നാലുവർഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി യുവതി വിനീതിനെ നിർബന്ധിച്ചിരുന്നു. ഇതേ ചൊല്ലി ഏപ്രിൽ 12ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. വഴക്കിനൊടുവിൽ വിനീത് രോഹിനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് മൃതദേഹം ഉപേക്ഷിക്കാനായി വിനീത് സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിൽ യുവതിയുടെ മൃതദേഹവുമായി പോകുന്ന രണ്ട് യുവാക്കളെ കണ്ടതായി പൊലീസ് പറഞ്ഞു. വീഡിയോയിൽ ഒരാൾ സ്ത്രീയുടെ മൃതദേഹം തോളിൽ കയറ്റുന്നതും പ്രതിയുടെ സഹോദരി തൊട്ടുപിറകെ നടക്കുന്നതും വീഡിയോയിൽ കാണാം. മൃതദേഹം സ്കാർഫ് ഉപയോഗിച്ച് മറയ്ക്കാൻ ഇരുവരെയും സഹായിച്ചത് പ്രതിയുടെ സഹോദരിയാണെന്നും പൊലീസ് പറഞ്ഞു.

സഹോദരിയെ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. കുറ്റകൃത്യത്തിൽ പങ്കാളിയായെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും