ദേശീയം

പൊലീസിന്റെ മുഖത്ത് അടിച്ചു, പിടിച്ചു തള്ളി; വൈഎസ് ശര്‍മിള കസ്റ്റഡിയില്‍ - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ്  ശര്‍മിള പൊലീസുകാരെ മര്‍ദിച്ചെന്ന് ആക്ഷേപം. ശര്‍മിള പൊലീസുകാര്‍ക്കുനേരെ തട്ടിക്കയറുന്ന വിഡിയോ പുറത്തുവന്നു. ഡ്യൂട്ടിയിലുള്ള പൊലീസിനെ മര്‍ദിച്ചെന്ന കേസില്‍ ശര്‍മിളയെ കസ്റ്റഡിയിലെടുത്തു. 

തെലങ്കാന പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഓഫിസില്‍ പോയി കാണുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ശര്‍മിള ഒരു പൊലീസുകാരിയുടെ മുഖത്ത് അടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസുകാരി മുഖം പൊത്തി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. 

കാറില്‍ കയറുന്നതു തടസ്സപ്പെടുത്തിയ സബ് ഇന്‍സ്‌പെക്ടറോട് ശര്‍മിള തട്ടിക്കയറുകയും തള്ളുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍