ദേശീയം

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; രാമനവമി സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാമനവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നനം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 

കേസന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ബംഗാള്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ തെളിവുകളും രണ്ടാഴ്ചയ്ക്കകം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാളിലെ ഹൗറ ജില്ലയിലെ ശിബ്പൂരിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷങ്ങള്‍ക്കിടെ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി സുവേന്ദു അധികാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതു കൊണ്ടു തന്നെ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയാകില്ലെന്നും, എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സുവേന്ദു അധികാരി ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍ഐഎ അന്വേഷണത്തെ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍