ദേശീയം

മുന്‍ കാമുകിയെ ബലാത്സംഗം ചെയ്തു, സുഹൃത്തുക്കളുമായി സെ്കസിന് നിര്‍ബന്ധിച്ചു;  3 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: മുന്‍ കാമുകിയായ 23കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നൃത്ത അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍.  പ്രണയത്തിലായിരിക്കെ പകര്‍ത്തിയ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ യുവാവും സുഹൃത്തുക്കളും ബ്ലാക്ക് മെയില്‍ ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ബംഗളരൂവിലെ നൃത്താധ്യാപകനായ ആന്‍ഡി ജോര്‍ജ്,സന്തോഷ് ശശി കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുവര്‍ഷം മുന്‍പാണ് സാമൂഹിക മാധ്യമത്തിലൂടെ യുവതി നൃത്താധ്യപകനുമായി സൗഹൃദത്തിലാവുന്നത്. വൈകാതെ അത് പ്രണയമാകുകയും ചെയ്തു. ഈ സമയത്ത് ജോര്‍ജ് യുവതിയെ അയാളുടെ വീട്ടില്‍ കൊണ്ടുപോകുകയും നിരവധി തവണ യാത്രകളില്‍ കൂടെക്കൂട്ടുകയും ചെയ്തിരുന്നു. ആസമയത്ത് അടുത്ത് ഇടപഴകിയപ്പോള്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി യുവതി പറയുന്നു. 

2021ല്‍ ജോര്‍ജിന്റെ ദുഷ്പ്രവണതകള്‍ മനസിലാക്കിയതിനെ തുടര്‍ന്ന് യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരവധി തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.

അതിനിടെ, തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ജോര്‍ജ് അയാളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. അവരുമൊത്തുള്ള യുവതിയുടെ സ്വകാര്യ നിമിഷങ്ങളും ജോര്‍ജ് വീഡിയോയില്‍ പകര്‍ത്തി. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ജോര്‍ജ് സുഹൃത്തുക്കളില്‍ നിന്ന് 5000 രുപ വരെ വാങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂവരുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചതിന് പിന്നാലെ ജോര്‍ജ് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും അതിലൂടെ യുവതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുയും ചെയ്തു. തുടര്‍ന്ന് യുവതി പൊലിസിനെ സമീപിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു