ദേശീയം

വീട്ടിനകത്ത് ബെഡ് ബോക്‌സില്‍ 11കാരന്റെ മൃതദേഹം; പുറത്തേയ്ക്ക് പോയ സ്ത്രീയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട്ടിനകത്ത് 11കാരന്റെ മൃതദേഹം ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബെഡ് ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വന്ന സ്ത്രീയാകാം ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. അമ്മയ്‌ക്കൊപ്പം വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ദിവ്യാന്‍ഷാണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ് കണ്ടതെന്ന് കുട്ടിയുടെ അമ്മ നീലു പറയുന്നു. മകന്‍ പുറത്ത് എവിടെയെങ്കിലും പോയി കാണുമെന്നാണ് കരുതിയത്. എന്നാല്‍ കുട്ടി ഇന്ന് ക്ലാസില്‍ വന്നിട്ടില്ലെന്ന് ഡാന്‍സ് ടീച്ചര്‍ വിളിച്ചറിയിച്ചതോടെ ആശങ്ക ഉയര്‍ന്നതായും നീലു പറയുന്നു.

പൂട്ട് തുറന്ന് അകത്തുകയറി മുറിയില്‍ നോക്കിയപ്പോള്‍ ബെഡ്ഷീറ്റും തലയിണയും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ബെഡ് ബോക്‌സ് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ മകനെ കണ്ടെത്തിയതെന്ന് നീലു മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നതായും പൊലീസ് പറയുന്നു. സിസിടിവിയില്‍ കണ്ട സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു