ദേശീയം

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിആർഎസ് ; ചന്ദ്രശേഖർ റാവു രണ്ടിടത്ത് മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തെലങ്കാന നിയമസഭയിലേക്ക് എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). 119 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചത്. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു. 

സ്ഥാനാർത്ഥി പട്ടികയിൽ ഏഴുപേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. കാമറെഡ്ഡി, ​ഗജവേൽ മണ്ഡലങ്ങളിലാണ് കെ സിആർ ജനവിധി തേടുക. 95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. 

തെരഞ്ഞെടുപ്പിനോടുബന്ധിച്ച് നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ക്ഷേമപദ്ധതികളെല്ലാം തകിടം മറിയുമെന്ന് ബിആർഎസ് ആരോപിച്ചു.  2018ലും ബിആർഎസ് വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടേയുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍