ദേശീയം

ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായാണ് ചന്ദ്രയാന്‍ മൂന്ന് മാറിയത്. റഷ്യയുടെ ലൂണ- 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച്് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം. 
'ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയതിന് ഐഎസ്ആര്‍ഒയ്ക്ക്് അഭിനന്ദനങ്ങള്‍. ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം വിജയകരമായി ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായതിന് ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍.ഈ ദൗത്യത്തില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' - നെല്‍സല്‍ എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വൈകീട്ട് 6.04നാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. യുഎസ്, ചൈന, റഷ്യ എന്നിവയാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ മറ്റു മൂന്ന് രാജ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ; താരത്തിനെതിരെ കേസ്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി