ദേശീയം

മണിപ്പൂരില്‍ മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു; സുരക്ഷാ സേനയുടെ ആയുധങ്ങളും തട്ടിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അതിക്രമം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ന്‍ പ്രദേശത്ത് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ആളൊഴിഞ്ഞ വീടുകള്‍ക്കാണ് തീയിട്ടത്. പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. പ്രദേശത്തു കേന്ദ്ര, സംസ്ഥാന സേനകളെ വിന്ന്യസിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ജനം പ്രദേശത്തു തടിച്ചുകൂടിയത്. 

അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകള്‍ അജ്ഞാതര്‍ തട്ടിയെടുത്തു. ഫാമിലി വെല്‍ഫെയര്‍ സര്‍വീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി. 

നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അക്രമം സംഭവങ്ങള്‍ വീണ്ടും മണിപ്പൂരില്‍ അരങ്ങേറിയത്. സിബിഐ അന്വേഷിക്കുന്ന കലാപ കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ