ദേശീയം

മുന്നില്‍ നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം, ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ സഞ്ചാരപാത മാറ്റി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്. 

നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ റോവറിനെ സുരക്ഷിതമായി വഴി തിരിച്ചുവിട്ടതായും ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പര്യവേക്ഷണത്തിനിടെ മൂന്ന് മീറ്റര്‍ മുന്നിലാണ് ഗര്‍ത്തം കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ പോകാന്‍ റോവറിന് നിര്‍ദേശം നല്‍കിയതായും ഐഎസ്ആര്‍ഒ കുറിച്ചു. നിലവില്‍ സുരക്ഷിത പാതയിലൂടെ റോവര്‍ മുന്നോട്ടുപോകുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഒരു ചാന്ദ്രദിനം എന്നത് പതിനാല് ദിവസമാണ്. ഒരു ചാന്ദ്രദിനം കഴിയാന്‍ ഇനി പത്തുദിവസം കൂടിയെ ബാക്കിയുള്ളൂ. സമയത്തിനെതിരെ മത്സരിച്ച് കുറച്ചുസമയത്തിനുള്ളില്‍ തന്നെ പരമാവധി ദൂരം പിന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തുകയാണ് ലക്ഷ്യമെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് എം ദേശായി പറഞ്ഞു. ആറു ചക്രമുള്ളതാണ് റോവര്‍.ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം