ദേശീയം

കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു  

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ബാലാജി, നന്ദിനി ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൊതുകുനാശിനി കുടിച്ച കുട്ടിയെ അമ്മ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരിച്ചത്. 

ഡ്രൈവറായ ബാലാജിക്കും നന്ദിനിക്കും രണ്ട പെണ്‍മക്കളാണ്. മൂത്ത മകള്‍ മാനസിക വൈകല്യമുള്ള കുട്ടിയാണ്. ചേച്ചിക്കൊപ്പം കളിക്കുന്നതിനിടയിലാണ് ലക്ഷ്മി സ്വിച്ച് ബോര്‍ഡില്‍ കുത്തിവച്ചിരുന്ന കൊതുകുനാശിനി എടുത്ത് കുടിച്ചത്. സംഭവം കണ്ട അമ്മ ഓടിയെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. 

ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയിലാണ് മൃതദേഹം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി