ദേശീയം

പത്തു വയസ്സുകാരിയുടെ അഭിമുഖം മോര്‍ഫ് ചെയ്തു, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ്; കുറ്റം ചുമത്തി

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: പത്തു വയസ്സുകാരിയുടെ അഭിമുഖം മോര്‍ഫ് ചെയ്തും എഡിറ്റ് ചെയ്തും സംപ്രേഷണം ചെയ്തതിന് എട്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോക്‌സോ കേസില്‍ കോടതി കുറ്റം ചുമത്തി. ഇവര്‍ക്കെതിരായ വിചാരണ അടുത്ത മാസം ഇരുപത്തിയഞ്ചിനു തുടങ്ങും. 

അസാറാം ബാപ്പുവിന്റെ ലൈംഗികത അതിക്രമ കേസുമായി ബന്ധപ്പെട്ട് പത്തു വയസ്സുകാരിയുടെ വിഡിയോ സംപ്രേഷണം ചെയ്തതിനാണ് കേസ്. പോക്‌സോയ്ക്കു പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കുട്ടികളെ ഓണ്‍ലൈനില്‍ അധിക്ഷേപിക്കല്‍, ലൈംഗിക അതിപ്രസരമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ന്യൂസ് 24ലേയും ഇന്ത്യാ ന്യൂസിലെയും മാധ്യമ പ്രവര്‍ത്തകരാണ് പ്രതികള്‍.

കുട്ടിയുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടിയെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുംവിധമാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചതിനാല്‍ വിചാരണ അടുത്ത മാസം 25ന് തുടങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി