ദേശീയം

മണിപ്പൂരിലെ പിഎൻബി ബാങ്കിൽ വൻ കവർച്ച; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് 18.85 കോടി കൊള്ളയടിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇംഫാൽ: മണിപ്പൂരിൽ ഉഖ്രുൾ ന​ഗരത്തിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ അജ്ഞാത ആയുധ സംഘം ഇരച്ചു കയറി 18.85 കോടി രൂപ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. ജീവനക്കാർ തുക എണ്ണുന്നതിനിടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി പത്തോളം വരുന്ന സംഘം ബാങ്കിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കോടികൾ ചാക്കിലാക്കി കടന്നത്. 

ഉഖ്‌റുൾ ടൗണിലെ വ്യൂലാൻഡ്-1 ലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം സുരക്ഷാ ജീവനക്കാരേയും ബാങ്ക് ഉദ്യോ​ഗസ്ഥരേയും കീഴ്പ്പെടുത്തിയാണ് പണവുമായി കടന്നത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കയറുപയോ​ഗിച്ച് കെട്ടി സ്റ്റോർ റൂമിൽ പൂട്ടിയിട്ടാണ് കവർച്ച. 

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. കവർച്ചാ സംഘത്തെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

ഏഴ് മാസം മുൻപ് കലാപം ആരംഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് സംസ്ഥാനത്ത് വൻ ബാങ്ക് കൊള്ള അരങ്ങേറുന്നത്. ജൂലൈയിൽ ചുരാചന്ദ്പുരിൽ ആക്സിസ് ബാങ്ക് ശാഖ കൊള്ളയടിച്ച് ആയുധധാരികളായ സംഘം ഒരു കോടിക്ക് മുകളിൽ രൂപ കൊള്ളയടിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ