ദേശീയം

ഹാട്രിക് മോഹം പൊലിഞ്ഞു; കെസിആറിന് കനത്ത തിരിച്ചടി; 'കൈ' പിടിച്ച് തെലങ്കാന 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന  മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം പൊലിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍, കോണ്‍ഗ്രസ് മികച്ച മുന്നേറ്റം തുടരുകയാണ്.

ആകെയുള്ള 119 സീറ്റില്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്. 

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സിറ്റിങ് സീറ്റായ ഗജവേലില്‍ മുന്നിലാണ്. അതേസമയം കാമറെഡ്ഡിയില്‍ കെസിആര്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവന്ത് റെഡ്ഡിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഏഴു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം