ദേശീയം

'സാധ്യമായ എല്ലാ വഴികളും തേടുന്നു'- ഖത്തറിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഇന്ത്യൻ അംബാസഡർ കണ്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഖത്തറിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എട്ട് നാവിക സേന മുൻ ഉദ്യോ​ഗസ്ഥരുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജയിലിലെത്തി എട്ട് പേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നു. അവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും ബാ​ഗ്ചി വ്യക്തമാക്കി. 

'വധ ശിക്ഷയ്ക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ രണ്ട് തവണ വാദം കേട്ടു. നവംബർ 23നും 30നുമായിരുന്നു വാദം നടന്നത്. വിഷയം സൂക്ഷ്മമായി പരിശോധിക്കുകയാണ്. നിയമപരമായ എല്ലാ വഴികളിലൂടെയും ശ്രമം തുടരുകയാണ്. നിയമപരമായ എല്ലാ സഹായങ്ങളും കോൺസുലർ നൽകുന്നുണ്ട്.' 

'നാവികരുമായി കൂടിക്കാഴ്ച നടത്തിയത് ശുഭ സൂചനയായി കാണുന്നു. പ്രശ്നവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകൾ ഇതിലൂടെ പരിഹരിക്കാൻ സാധിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് എട്ട് നാവികരെ ചാരവൃത്തി ആരോപിച്ച് ഖത്തർ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു