ദേശീയം

അത് മിമിക്രി, മുന്‍പ് മോദിയും ചെയ്തിട്ടുണ്ട്; ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്ന്‌ കല്യാണ്‍ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉപരാഷ്ട്രപതിയോട് ബഹുമാനം മാത്രമെന്നും, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. ജഗ്ദീപ് ധന്‍കറിനോട് വളരെയേറെ ബഹുമാനമുണ്ട്. അദ്ദേഹം പശ്ചിമബംഗാളിന്റെ മുന്‍ ഗവര്‍ണറാണ്. താന്‍ ആരെയും അവഹേളിച്ചിട്ടില്ല. അനുകരണ കലയാണ് അവതരിപ്പിച്ചതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി പോലും മുമ്പ് പാര്‍ലമെന്റില്‍ അനുകരണം നടത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളാരും അതിനെ ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. പാര്‍ലമെന്റിന് മുന്നില്‍ വെച്ചു നടത്തിയ മിമിക്രി വിവാദമായ പശ്ചാത്തലത്തിലാണ് കല്യാണ്‍ ബാനര്‍ജി വിശദീകരണവുമായി രംഗത്തു വന്നത്.  

ഉപരാഷ്ട്രപതിയെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുകരിച്ചതില്‍ വിമര്‍ശിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും രംഗത്തു വന്നിരുന്നു. പാര്‍ലമെന്റില്‍ വെച്ച് ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടത് നിരാശപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അംഗങ്ങളുടെ പെരുമാറ്റം അന്തസ്സും മാന്യവുമായിരിക്കണം. പാര്‍ലമെന്റിന്റെ പാരമ്പര്യം അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. 

ഉപരാഷ്ട്രപതിയെ അപമാനിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ പ്രധാനമന്ത്രി ടെലഫോണില്‍ വിളിച്ചു. ഇരുപത് വര്‍ഷമായി താന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉപരാഷ്ട്രപതിയെപ്പോലുള്ള വ്യക്തി പാര്‍ലമെന്റില്‍ അവഹേളിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി ജഗ്ദീപ് ധന്‍കര്‍ എക്‌സില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം