ദേശീയം

ക്രിസ്ത്യന്‍ സമൂഹത്തിന്റെ സംഭാവനയെ ഇന്ത്യ അഭിമാനത്തോടെ അംഗീകരിക്കുന്നു: നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പ്രശംസിച്ച് പധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ സമൂഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥികള്‍ വിരുന്നില്‍ പങ്കെടുത്തു.

ക്രിസ്ത്യാനികളുമായി ആശയവിനിമയത്തില്‍ ക്രിസ്ത്യാനികളുമായുള്ള തന്റെ പഴയതും അടുപ്പമുള്ളതും ഊഷ്മളവുമായ ബന്ധങ്ങള്‍ അനുസ്മരിച്ചു. പാവപ്പെട്ടവരെയും ദരിദ്രരെയും സേവിക്കുന്നതില്‍ തങ്ങള്‍ എപ്പോഴും മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സമൂഹം നടത്തുന്ന സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം വലിയ സംഭാവനകള്‍ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ ജീവിത സന്ദേശം അനുകമ്പയിലും സേവനത്തിലും കേന്ദ്രീകൃതമാണെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഈ മൂല്യങ്ങള്‍ തന്റെ ഗവണ്‍മെന്റിന്റെ വികസന യാത്രയില്‍ ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ഹിന്ദു തത്ത്വചിന്തയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഉപനിഷത്തുകളും ബൈബിളിനെപ്പോലെ പരമമായ സത്യം തിരിച്ചറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു