ദേശീയം

'മുസ്ലിം സ്ത്രീക്കു വിവാഹമോചനത്തിനുള്ള അവകാശം അനിഷേധ്യം; നടപടികള്‍ കുടുംബ കോടതി വഴി വേണം'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  മുസ്ലിം സ്ത്രീ ഖുല (സ്ത്രീ മുന്‍കൈയെടുത്തു നേടുന്ന വിവാഹ മോചനം) പ്രകാരം വിവാഹ മോചനം നേടുന്നതു കുടുംബ കോടതി വഴിയാവണമെന്നു മദ്രാസ് ഹൈക്കോടതി. ശരിയത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സംവിധാനങ്ങള്‍ വഴി ഖുല അനുസരിച്ചുള്ള വിവാഹ മോചനം സാധ്യമല്ലെന്നു കോടതി വ്യക്തമാക്കി.

ശരിയത് സമിതികള്‍ കോടതികളോ മധ്യസ്ഥരോ അല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനങ്ങള്‍ നല്‍കുന്ന ഖുല സര്‍ട്ടിഫിക്കറ്റിന് സാധുതയൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ശരിയത് കൗണ്‍വഴി ഭാര്യ നേടിയ വിവാഹ മോചനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി ശരവണന്റെ ഉത്തരവ്. തമിഴ്‌നാട് തൗഹീദ് ജമാത് ഭാര്യയ്ക്കു നല്‍കിയ ഖുല സര്‍ട്ടിഫിക്കറ്റിനു സാധുതയില്ലെന്നു കോടതി പറഞ്ഞു.

മുസ്ലിം സ്ത്രീക്കു വിവാഹ മോചനം നേടാനുള്ള അവകാശം അനിഷേധ്യമാണെന്നു കോടതി പറഞ്ഞു. 1937ലെ മുസ്ലിം വ്യക്തിനിയമത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതു കുടുംബ കോടതി വഴി വേണം. ജമാഅത് കൗണ്‍സില്‍ പോലുള്ള സ്വയം പ്രഖ്യാപിത സമിതികളിലൂടെയാവരുതെന്ന് ഹൈക്കോടതി പറഞ്ഞു. 

കുടുംബ കോടതിയെ സമീപിക്കുന്നതിനുള്ള നിയമ സഹായത്തിനായി തമിഴ്‌നാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ബന്ധപ്പെടാന്‍ ഭാര്യയോടു കോടതി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍