ദേശീയം

പാര്‍ക്ക് ചെയ്ത ബൈക്ക് കാര്‍ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ഗുരുഗ്രാം: റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് അമിത വേഗതയിലെത്തിയ കാര്‍ വലിച്ചിഴച്ചത് മൂന്ന് കിലോമീറ്ററിലധികം ദൂരം. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ബൈക്കിനെ വലിച്ചിഴയ്ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രാത്രി അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബൈക്ക് കാറില്‍ കുടുങ്ങുകയായിരുന്നു. സംഭവസമയം ബൈക്കില്‍ നിന്ന് ഇറങ്ങി നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് ഉടമ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായതെന്നും ബൈക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും യുവാവ് പറഞ്ഞു. 

ബൈക്ക് യാത്രികന്റെ പരാതിയില്‍ കാര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്് എടുത്തു, തുടര്‍ന്ന് ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്തയെയും, വാഹനവും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുശാന്തെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്