ദേശീയം

കൊളീജിയം ശുപാർശയ്ക്ക് അം​ഗീകാരം; അഞ്ച് ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജസ്റ്റിസുമാരാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം. രാജസ്ഥാൻ, പട്ന, മണിപുർ, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്. 

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, പട്ന ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, മണിപുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. 

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ച് പേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത