ദേശീയം

പ്രായത്തെ ബഹുമാനിച്ചില്ല, സുഹൃത്തുക്കൾ ചേർന്ന് 25കാരനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബഹുമാനത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. തമിഴ്‌നാട്ടിൽ ചെന്നൈക്ക് സമീപം പലവാക്കത്ത് രാഘവേന്ദ്രയെന്ന 25കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നു. 

പ്രായത്തിൽ  കുറവുള്ള സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന് ഇയാൾ പരാതിപ്പെട്ടിരുന്നു. അതിൽ പ്രകോപിതരായ സുഹൃത്തുക്കൾ ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ രാഘവേന്ദ്രയെ പ്രതികൾ പിന്നാലെയെത്തി വീണ്ടും ആക്രമിച്ചു കുത്തി വീഴ്‌ത്തുകയായിരുന്നു. 

ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. പിന്നീട് പൊലീസ് എത്തിയാണ് രാഘവേന്ദ്രയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി