ദേശീയം

രാജ്യസഭയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി; അദാനിക്കെതിരായ പരാമർശങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. അദാനിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി ഇന്നലെ മറുപടി നല്‍കിയിരുന്നില്ല. ഈ നിലപാട് രാജ്യസഭയിലും തുടരാനാണ് സാധ്യത.

അദാനിയും നരേന്ദ്ര മോദിയും ചേര്‍ന്ന് നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം അദാനിയെ സഹായിക്കാന്‍ വേണ്ടിയാണ് എന്നുമായിരുന്നു രാഹുല്‍ഗാന്ധി ആരോപിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിയേയും അദാനിയേയും ചേര്‍ത്ത് രാജ്യസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. 

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പിന്നാലെ ലോക്‌സഭയില്‍ ബജറ്റിന്മേല്‍ പൊതു ചര്‍ച്ച നടക്കും.  അതേസമയം രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്ത സ്പീക്കറുടെ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചു. 53 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ നിന്നും മോദിയേയും അദാനിയേയും ബന്ധപ്പെടുത്തിയുള്ള 18 പരാമര്‍ശങ്ങളാണ് രേഖയില്‍ നിന്നും നീക്കം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി