ദേശീയം

'തിങ്ക് എഡു' ചിന്തകളുടെ ഊര്‍ജ്ജസ്വലമായ കൈമാറ്റത്തിന് വേദിയാകും, രാജ്യത്തിന്റെ വികാരം പ്രതിഫലിക്കുന്നത്: മോദി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്തിന്റെ കാഴ്ചപ്പാടും വികാരവും പ്രതിഫലിക്കുന്നതാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനായി അക്കാദമിക പണ്ഡിതന്മാരെയും മറ്റും പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് മോദി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

'തിങ്ക് എഡുവിന്റെ 11-ാം പതിപ്പ് 'പുതിയ ഇന്ത്യ, ലോകത്തിനായി ഉയരുന്നു' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രതിപാദ്യ വിഷയം രാജ്യത്തിന്റെ വികാരവും കാഴ്ചപ്പാടും പ്രതിഫിക്കുന്നതാണ്. അക്കാദമിക പണ്ഡിതന്മാരും സംരംഭകരും നയകര്‍ത്താക്കളും എല്ലാം അടങ്ങുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലകരമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചിന്തകളുടെ ഊര്‍ജ്ജസ്വലമായ കൈമാറ്റത്തിന് വേദിയാകും.' - സന്ദേശത്തില്‍ മോദിയുടെ വാക്കുകള്‍.

'വ്യക്തികളുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസം നിര്‍ണായക ശക്തിയാണ്. അറിവ് പകര്‍ന്നു കൊടുക്കുന്നതില്‍ രാജ്യത്തിനുള്ള ദീര്‍ഘകാല പാരമ്പര്യം കൊണ്ട് നമ്മുടെ രാജ്യം അനുഗ്രഹീതമാണ്'- മോദി പറഞ്ഞു. 

ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ വ്യാഴാഴ്ച ആരംഭിച്ച കോണ്‍ക്ലേവില്‍ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് , കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. യുവാക്കളുടെ പ്രതീക്ഷകളെ മുന്‍നിര്‍ത്തിയാണ് ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1.12 ലക്ഷം കോടി രൂപ നീക്കിവെച്ചതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 

തിങ്ക് എഡ്യുവിന്റെ ഉദ്ഘാടന ചടങ്ങ്‌
 

നിയമത്തിന്റെ ലക്ഷ്യം മറ്റു വിദ്യാഭ്യാസ ശാഖകളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയാണ് നിയമങ്ങള്‍ ചെയ്യുന്നതെന്നും മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത