ദേശീയം

കോണ്‍ഗ്രസും ജെഡിഎസും വിശ്വസിക്കുന്നത് ടിപ്പു സുല്‍ത്താനില്‍; ബിജെപിയുടേത് സമൃദ്ധമായ ഭരണം; അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ടിപ്പു സുല്‍ത്താനില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും കര്‍ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാള്‍ റാണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനത്ത് സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു

കോണ്‍ഗ്രസ് അഴിമതിക്കാരാണ്. ഗാന്ധി കുടുംബത്തിനുള്ള  എടിഎം മെഷീനായി കര്‍ണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ടിപ്പുവില്‍ വിശ്വസിക്കുന്ന ജെഡിഎസിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യണോ അതോ റാണി അബ്ബക്കയില്‍ വിശ്വസിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യണോ?' അമിത് ഷാ ചോദിച്ചു.

കര്‍ണാടകയില്‍ ആരാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കേണ്ടത്?. മോദിയുടെ നേതൃത്വത്തിലുള്ള ദേശസ്‌നേഹികളോ?, കര്‍ണാടകയെ ഗാന്ധി കുടുംബത്തിന്റെ എടിഎം ആയി ഉപയോഗിച്ച അഴിമതിക്കാരായ കോണ്‍ഗ്രസിനെയോ അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകത്തിന് ഒരു ഗുണവും ചെയ്യില്ല. ബിജെപി ഭരിച്ചപ്പോള്‍ മാത്രമാണ് കര്‍ണാടക അഭിവൃദ്ധി പ്രാപിച്ചതെന്നും അമിത് ഷാ പറഞ്ഞു. യെഡിയൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്. യെഡിയരൂപ്പയുടെ നേതൃത്വത്തില്‍ ബംഗളൂരു അഭിവൃദ്ധി പ്രാപിച്ചതിനാലാണ് രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍