ദേശീയം

തുര്‍ക്കി ഭൂചലനം; ഇന്ത്യക്കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇടം കൈയിലെ ടാറ്റു കണ്ട് തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്. 

രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കള്‍ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. 

ഭൂചലനത്തിന് ശേഷം ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.അവസാര്‍ ഹോട്ടലില്‍ ഇയാള്‍ താമസിച്ച മുറിയില്‍നിന്ന് വെള്ളിയാഴ്ച പാസ്‌പോര്‍ട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകര്‍ന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയില്‍നിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ