ദേശീയം

നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; പൊലീസുകാരന്‍ മരിച്ചു - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരന് ഒരു കാല്‍ നഷ്ടമായി. 

മദ്യപിച്ച് കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

റെയ്‌സന്‍ ജില്ലയില്‍ രാത്രിയിലാണ് സംഭവം. നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ, റോഡരികില്‍ നിന്നിരുന്ന പൊലീസുകാരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഭോപ്പാല്‍ ഭാഗത്ത് നിന്നുവന്ന കാറാണ് പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചത്. ഡ്രൈവര്‍ അടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി അമൃത് മീന അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി