ദേശീയം

നരഭോജി കടുവയെ  മയക്കുവെടിവെച്ചു പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണ് കടുവയെ മയക്കുവെടിവെച്ചു പിടിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി 10വയസ് പ്രായം തോന്നിക്കുന്ന കടുവയെ മൈസൂര്‍ കൂര്‍ഗളളിയിലേക്കു മാറ്റി.

ഇന്നലെ മുതല്‍ കാപ്പിത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിലാണു കടുവയെ കണ്ടെത്തി മയക്കുവെടിവച്ചത്.കാപ്പിക്കുരു പറിക്കാനായി എത്തിയ ആദിവാസി കുടുംബത്തിലെ 17 വയസുള്ള അക്ഷയ് എന്ന കുട്ടിയെ ഞായറാഴ്ചയാണ് അച്ഛന്റെ മുന്നില്‍ വച്ച് കടുവ ആക്രമിച്ചുകൊന്നത്.

മരണവിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുവായ 72 വയസുകാരന്‍ രാജുവിനെ തിങ്കളാഴ്ച രാവിലെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.  മൃതദേഹം ആശുപത്രിയിലേക്കു മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണു കടുവയെ പിടിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ കര്‍ണാടക വനം വകുപ്പ് നിയോഗിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു