ദേശീയം

ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വം, ജോലി ഇല്ലെങ്കില്‍ കണ്ടെത്തണം: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാനുള്ള ഉത്തരവാദിത്വം പുരുഷന്റേതെന്നു കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. 

ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്.

നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു.

ഇത് തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കണം- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു