ദേശീയം

60 മണിക്കൂര്‍, ബിബിസി ഓഫീസുകളിലെ ഇന്‍കം ടാക്‌സ് പരിശോധന പൂര്‍ത്തിയായി; ഉദ്യോഗസ്ഥര്‍ മടങ്ങി

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ബിബിസി ഓഫീസുകളില്‍  ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. 

ജീവനക്കാരില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാല്‍ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയിലെ പരിശോധന അവസാനിച്ച് ഏറെ നേരം കഴിഞ്ഞാണ് ഡല്‍ഹിയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായത്. 

നാളെ പരിശോധനയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു