ദേശീയം

ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി; പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ' അമ്പും വില്ലും' ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് നടപടി.  

ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് 'തീപ്പന്തം' ആണ് ചിഹ്നം. ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരില്‍ മത്സരിക്കാം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്‌ക്കൊപ്പമാണ്.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചു. എന്നാല്‍ മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു