ദേശീയം

‌ഹർവീന്ദർ സിംഗ് സന്ധു തീവ്രവാദി; ഖലിസ്ഥാൻ ടൈഗർ ഫോഴ്സും ജമ്മുകശ്മീർ ഗസ്നവി ഫോഴ്സും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും, ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു.  ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെയും തീവ്രവാദിയായും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നിയമപ്രകാരം ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്), ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്) എന്നീ രണ്ട് സംഘടനകളെയും തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചു” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. 

കെടിഎഫ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യയ്ക്കെതിരായ തീവ്രവാദ സംഘടനകളിൽ ചേരാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ച് സംഘടന പ്രേരിപ്പിക്കുന്നുണ്ട്. ജെകെജിഎഫ് നിരോധിത തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി.‌ പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുന്നതുമാണ് സംഘടനയെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. സന്ധുവിന് ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുണ്ടെന്നും നിലവിൽ ഇയാൾ പാകിസ്താനിലെ ലഹോറിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി