ദേശീയം

ദലിതര്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു; മധ്യപ്രദേശില്‍ ശിവരാത്രി ആഘോഷത്തിനിടെ സംഘര്‍ഷം, 14പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ദലിത് വിഭാഗത്തില്‍ പെട്ടവരെ ഉന്നത ജാതിക്കാര്‍ തടയുകയായിരുന്നുവെന്നാണ് പരാതി.

ഛപ്ര ഗ്രാമത്തിലെ സനവാദ് മേഖലയില്‍ മൂന്നു സമുദായങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച ക്ഷേത്രത്തിലാണ് സംഭവം. വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗങ്ങളില്‍ നിന്ന് ശക്തമായ കല്ലേറുമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ കണ്ടാലറിയാവുന്ന 17 പേര്‍ക്കും 25 അജ്ഞാതര്‍ക്കും എതിരെയാണ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)