ദേശീയം

മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭർത്താവ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്


പുനെ: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭർത്താവ് ദേവിസിങ് ശെഖാവത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 89 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ പൂനയിലെ കെ ഇ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാപാട്ടീലിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എൻ സി പി നേതാവ് ശരദ് പവാർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ അനുശോചിച്ചു. ദേവിസിംഗ് ഷെഖാവത്തിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 

പ്രശസ്ത കാർഷിക വിദഗ്ധനായ ദേവിസിങ് ശെഖാവത്ത് കോൺഗ്രസ് അംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ