ദേശീയം

ഡിജെ മ്യൂസിക്കിനെ ചൊല്ലി തര്‍ക്കം; വിവാഹ വേദിയില്‍ ചേരിതിരിഞ്ഞ് അടി, ഭയന്നോടി സ്ത്രീകള്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയില്‍ പാട്ടിന്റെ പേരില്‍ അടിപിടി. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എസ്പി നേതാവ് അഖിലേഷ് യാദവാണ് വീഡിയോ പങ്കുവെച്ചത്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനനില തകര്‍ന്നതായി കുറ്റപ്പെടുത്തി കൊണ്ടാണ് അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്. 

ഗാസിയാബാദിലാണ് സംഭവം. ഡിജെ മ്യൂസിക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അക്രമം കണ്ട് ഭയന്ന് സ്ത്രീകള്‍ അടക്കമുള്ളവരെ വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നത് വീഡിയോയില്‍ കാണാം. 

സ്ത്രീകള്‍ ഭയന്ന് അലമുറയിട്ട് കരഞ്ഞു.  അക്രമം നിര്‍ത്താന്‍ സ്ത്രീകള്‍ കേണപേക്ഷിച്ചു. വടിയും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 20 ഓളം പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഗാസിയാബാദ് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍