ദേശീയം

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ ജില്ലാ ഭരണകൂടം തകര്‍ത്തു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. സസ്‌പെന്‍ഷനില്‍ കഴിയുന്ന മിസ്രി ചന്ദ് ഗുപ്തയുടെ അനധികൃത ഹോട്ടലാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത.

ബിജെപി നേതാവിന്റെ സാഗറിലെ ഹോട്ടലാണ് തകര്‍ത്തത്. ജഗ്ദീഷ് യാദവ് എന്ന 30കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ തകര്‍ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഹൈവേ ഉപരോധിച്ചു. ബിജെപി നേതാവിന്റെ അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷധം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി