ദേശീയം

നേരവും കാലവുമില്ല!, നടുറോഡില്‍ ബസ് നിര്‍ത്തി, ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി; സോഷ്യല്‍മീഡീയയില്‍ കമന്റുകളുടെ പ്രവാഹം-വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തണുപ്പത്ത് ഒരു ഗ്ലാസ് ചൂട് ചായ... കേള്‍ക്കുമ്പോള്‍ തന്നെ ചായ കുടിക്കാന്‍ തോന്നിയെന്നു വരാം. എന്തു ചെയ്യുമ്പോഴും സാമാന്യബോധത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. തണുപ്പാണെന്ന് കരുതി റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തി ചായ കുടിക്കാന്‍ പോകാന്‍ പറ്റുമോ?, ഒരിക്കലുമില്ല എന്നായിരിക്കും ഒരേ സ്വരത്തില്‍ എല്ലാവരും പറയുക. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്ന്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്‌. ബസില്‍ നിന്ന് ഇറങ്ങി ഡ്രൈവര്‍ ചായ വാങ്ങാന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഡല്‍ഹി കമലാനഗര്‍ മാര്‍ക്കറ്റിലാണ് സംഭവം. ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് റോഡിന് എതിര്‍വശമുള്ള കടയില്‍ പോയി ചായ വാങ്ങുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഡല്‍ഹിയില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. ഇതില്‍ നിന്ന് രക്ഷ നേടാനാണ് ചായ വാങ്ങി കുടിച്ചത് എന്നത് ശരി തന്നെ. എന്നാല്‍ അതിന് റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തി തന്നെ വേണമായിരുന്നോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍